
തലക്കെട്ട് കണ്ടു പലരും ചോദിച്ചേക്കാം അലുംനികള്‍ക്ക് എന്ത് ബാധ്യത ? അതൊരു സേവനമല്ലെ എന്നുമൊക്കെ? എന്നാല്‍ മാതൃ രാജ്യത്തോടുള്ള രീതിയിലുള്ള കടപ്പാടും ബാധ്യതയും നമ്മളെ നാമാക്കി മാറ്റിയ എല്ലാ സ്ഥാപനത്തോടും ഉണ്ട് എന്നാണു എന്‍റെ പക്ഷം . ഏതാണ്ട് പതിനഞ്ചു വര്‍ഷമായ എന്‍ എ എമ്മില്‍ നിന്നും പന്ത്രണ്ടോളം ബാച്ച് പുറത്തിറങ്ങി.പേരിനു എല്ലാ സ്ഥലത്തും അലുംനി അസോസേഷനും ഉണ്ട് .പലര്‍ക്കും സ്ഥാനങ്ങള്‍ കിട്ടി.എന്നാല്‍ ഇത് കൊണ്ട് സ്ഥാപനത്തിന് എന്ത് മെച്ചമാണ് കിട്ടിയത് ?ഓരോ യോഗങ്ങള്‍ കഴിയും തോറും നല്‍കുന്ന വാഗ്ദാനങ്ങള്‍ അല്ലാതെ കോളെജിനു ഒരു നയാ പൈസയുടെ ഗുണം ഈ അസോസിയേഷന്‍ കൊണ്ട് ഉണ്ടായിട്ടില്ല .ബാലന്‍സ് ഷീറ്റില്‍ മരണപ്പെട്ടു പോയ നാല് കുട്ടികളുടെ പേരില്‍ ഒരു വര്‍ഷം നല്‍കിയ കാശ് അവാര്‍ഡ് മാത്രം.നന്നായി പ്രവര്‍ത്തിക്കുന്ന ഒരുപാട് അലുംനികള്‍ നമുക്ക് മുന്നിലുണ്ട് .ഫറൂഖ് കോളേജിലും മഹാരാജാസ് കോളേജിലും പോയാല്‍ നമുക്ക് കാണാം അലുംനികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് .ഒരു ശൈശവ അവസ്ഥ്തയിലുള്ള എന്‍ എ എമ്മില്‍ പല കാര്യങ്ങളും ചെയ്യാന്‍ നമുക്ക് പറ്റും .അത് എന്തൊക്കെ എന്ന് നാം ആലോചിക്കണം.പന്ത്രണ്ട് വര്‍ഷം മാത്രമായതിനാല്‍ അലുംനികളും തങ്ങളുടെ കരിയര്‍ ഭദ്രമാക്കുന്നതെയുള്ളൂ എന്നറിയാം.ഈ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് കോളേജിന്‍റെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ നമുക്ക് കഴിയണം.അതിനാദ്യം വേണ്ടത് സന്നധ്ധതയാണ് .





